Sat. Jan 18th, 2025
ദുബായ്:

ദുബായില്‍ ചരിത്രം രചിച്ച്‌ ജെറ്റ്മാന്‍. തന്റെ യന്ത്രച്ചിറകില്‍ 1,800 മീറ്റര്‍ ഉയരത്തില്‍ ടേക്ക് ഓഫ് ചെയ്താണ് ജെറ്റ്മാന്‍ വിന്‍സ് റെഫട് ചരിത്രത്തിലേക്ക് കാല്‍വച്ചത്. സ്‌കൈഡൈവ് ദുബായില്‍ നിന്നു പറന്നുയര്‍ന്ന് മണിക്കൂറില്‍ ശരാശരി 240 വേഗത്തില്‍ ജുമൈറ ബീച്ചിലും പരിസരത്തും ചുറ്റിക്കറങ്ങിയ ശേഷമാണ് ജെറ്റ്മാന്‍ തിരിച്ചിറങ്ങിയത്. ദിശവും വേഗവുമെല്ലാം നിയന്ത്രിക്കാവുന്ന ഈ സംവിധാനത്തിലൂടെ 400 കിലോമീറ്റര്‍ വരെ വേഗത്തില്‍ പറക്കാനാകും.