Tue. Nov 18th, 2025
ജംഷഡ്പുർ:

ഇന്ത്യൻ സൂപ്പർ ലീഗിൽ ചാമ്പ്യന്മാരായി ഗോവ എഫ്‌സി. ജംഷഡ്പൂർ എഫ്‌സിയെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഗോവ എഫ്‌സി കിരീടം സ്വന്തമാക്കിയത്.  ജയത്തോടെ ലീഗ് ചാമ്പ്യന്മാരായ ഗോവ ഐഎസ്എൽ ഷീൽഡ് സ്വന്തമാക്കുന്ന ആദ്യ ടീം എന്ന റെക്കോർഡും എഎഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ കളിക്കാനുള്ള യോഗ്യതയും സ്വന്തമാക്കി. 18 കളികളിൽനിന്ന് 12 വിജയവും 3 സമനിലയുമായി 39 പോയിന്റോടെയാണ് ഗോവൻ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തിയത്.

 

By Arya MR