ബ്രിട്ടനെയും ഫ്രാൻസിനെയും പിന്നിലാക്കി ലോകത്തെ വലിയ സാമ്പത്തിക ശക്തികളുടെ പട്ടികയിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത് എത്തിയതായി റിപ്പോർട്ട്. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് പോപ്പുലേഷൻ റിവ്യു ആണ് റിപ്പോർട്ട് പുറത്തിറക്കിയത്. ഇന്ത്യയുടെ കഴിഞ്ഞ വർഷത്തെ ജിഡിപി 2.94 ലക്ഷം കോടി ഡോളർ ആയിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ, വിദേശ വ്യാപാരത്തിലും നിക്ഷേപത്തിലും നിയന്ത്രണങ്ങൾ ലഘൂകരിച്ചത് അടക്കം സാമ്പത്തിക വളർച്ചയുടെ വേഗത കൂട്ടിയിട്ടുണ്ട്.