Sun. Feb 23rd, 2025

എറണാകുളം:

നഗരത്തിൽ വഴിയോരക്കച്ചവടം അനുവദിക്കാവുന്നതും അനുവദിക്കാനാകാത്തതുമായ സ്ഥലം കൃത്യമായി കണ്ടെത്തണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. ഫെബ്രുവരി 26-നകം ടൗൺ വെൻഡിങ് കമ്മിറ്റി യോഗം ചേരണമെന്നും ഹെെക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്. അമിക്കസ് ക്യൂറിയും യോഗത്തിൽ പങ്കെടുക്കണം. തീരുമാനം ട്രാഫിക് പോലീസിനെ അറിയിക്കണമെന്നും കോടതി അറിയിച്ചു. വെൻഡിങ് കമ്മിറ്റി  തീരുമാനം അറിയിച്ചു കഴിഞ്ഞാൽ രണ്ടാഴ്ചയ്ക്കുള്ളിൽ ട്രാഫിക് പോലീസ് ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നും ജസ്റ്റിസ് ജയശങ്കരൻ നമ്പ്യാരുടെ ഉത്തരവിൽ പറയുന്നു.

By Binsha Das

Digital Journalist at Woke Malayalam