Thu. Dec 19th, 2024
കൊച്ചി:

അൻവർ റഷീദിന്റെ സംവിധാനത്തിൽ വിവാഹ ശേഷം ഫഹദ് ഫാസിലും നസ്രിയയും ഒരുമിച്ചെത്തുന്ന ചിത്രം ട്രാൻസ് ഇന്ന് റിലീസ് ചെയ്തു. ചിത്രത്തിന് വൻ ബുക്കിംഗാണ് ലഭിച്ചിരിക്കുന്നത്. കൊച്ചി മള്‍ട്ടിപ്ലക്‌സുകളിലെ ആദ്യ ദിന ബുക്കിംഗ് ഇന്നലെ രാത്രിയോടെ 11 ലക്ഷത്തിന് അടുത്ത് എത്തി. തൃശൂര്‍ ഇനോക്‌സിലും ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പ്രീ ബുക്കിംഗാണ് ലഭിച്ചത്. 35 കോടിക്കു മുകളിലു ബജറ്റിലാണ് ട്രാന്‍സ് ഒരുക്കിയിട്ടുള്ളതെന്നാണ് വിവരം. ഒരു മോട്ടിവേഷ്ണല്‍ സ്പീക്കര്‍ക്ക് ചില അമാനുഷിക കഴിവുകള്‍ ലഭിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം ആദ്യ പ്രദര്‍ശനങ്ങള്‍ കഴിയുമ്ബോള്‍ മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്.