Mon. Dec 23rd, 2024

ഇടക്കൊച്ചി:

ഇടക്കൊച്ചിയില്‍ സ്വകാര്യവ്യക്തിയുടെ ഭൂമിയിലെ കണ്ടൽച്ചെടികള്‍ വ്യാപകമായി വെട്ടിനശിപ്പിച്ചതായി പരാതി. വെെവിധ്യമാര്‍ന്ന നിരവധി കണ്ടലുകളാണ് നശിപ്പിച്ചത്. നേരത്തെ,  ക്രിക്കറ്റ് സ്റ്റേഡിയത്തിനായി ഏറ്റെടുത്ത സ്ഥലത്തിന്‌ സമീപമുള്ള കണ്ടല്‍ച്ചെടികളാണ് വെട്ടിനശിപ്പിച്ചതെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. പരിസ്ഥിതി പ്രവർത്തകർ രംഗത്തെത്തിയതിനെ തുടര്‍ന്ന് റവന്യൂ അധികൃതർ സംഭവസ്ഥലം സന്ദർശിച്ചു.

 

By Binsha Das

Digital Journalist at Woke Malayalam