Mon. Dec 23rd, 2024
യുഎഇ:

മരുന്നുകളുടെ വില കുറയ്ക്കാന്‍ തീരുമാനിച്ച്‌ യുഎഇ ആരോഗ്യ മന്ത്രാലയം. 500 ഓളം മരുന്നുകളുടെ വില 74 ശതമാനം വരെ ഇതോടെ കുറയും. ആരോഗ്യ മന്ത്രി അബ്ദുള്‍ റഹ്മാന്‍ അല്‍ ഒവാസിസ് ആണ് രോഗികള്‍ക്ക് ആശ്വാസമാകുന്ന തീരുമാനമെടുത്തത്.പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്കുള്ള മരുന്നുകള്‍ക്കാണ് ഇളവ്. 97 പ്രധാനപ്പെട്ട മരുന്ന് കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.