Wed. Jan 22nd, 2025

എറണാകുളം

എറണാകുളം ജനറല്‍ ആശുപത്രിയില്‍ വികസനപ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ട്രോമ കെയര്‍ സെന്‍ററിന്‍റെയും സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിനും പുറമെ അത്യാധുനിക ഡിജിറ്റല്‍ റേഡിയോ ഗ്രാഫിക്  എക്സ്-റേ യൂണിറ്റ് സ്ഥാപിക്കാന്‍ ഒരുങ്ങുകയാണ്. ടിജെ വിനോദ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 1.75 കോടി രൂപ നീക്കിവെച്ചാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുക.

ഡിജിറ്റല്‍ റേഡിയോഗ്രാഫിക് എക്സ്-റേ യൂണിറ്റ് വരുന്നതോടെ കാത്തിരിപ്പ് കൂടാതെ എക്സറേ ഫലം പെട്ടന്ന് ലഭിക്കും. സംസ്ഥാനത്ത് ആദ്യമായാണ് ആരേഗ്യവകുപ്പിന് കീഴിലുള്ള ആശുപത്രിയില്‍ ഇത്രമൊരു സംവിധാനം തുടങ്ങുന്നതെന്ന് അധികാരികള്‍ പറയുന്നു. 

By Binsha Das

Digital Journalist at Woke Malayalam