Sat. Jan 18th, 2025

 

ചൈന:

മൂന്ന് വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടര്‍മാരെ പുറത്താക്കാന്‍ ചൈന ഉത്തരവിട്ടു. ചൈന ഈസ് ദി റിയൽ സിക്ക് മാൻ ഓഫ് ഏഷ്യ എന്ന തലക്കെട്ടില്‍ ചൈനയെ വംശീയമായി അധിക്ഷേപിക്കുന്ന ലേഖനം പ്രസിദ്ധീകരിച്ചതിനാലാണ് നടപടി. ചൈനയിൽ ആദ്യമായാണ് ഒരു വിദേശ മാധ്യമത്തിലെ ഒന്നിലധികം അംഗങ്ങള്‍ക്ക് ഒരേസമയം രാജ്യംവിടാന്‍ ഉത്തരവ് നല്‍കുന്നത്. ജേണലിന്റെ ബീജിംഗ് ബ്യൂറോ ഉപ മേധാവി ജോഷ് ചിന്‍, റിപ്പോര്‍ട്ടര്‍മാരായ ചാവോ ഡെങ്, ഫിലിപ്പ് വെന്‍ എന്നിവരോടാണ് രാജ്യംവിടാന്‍ ഉത്തരവിട്ടത്.