Sun. Jun 1st, 2025

കൊച്ചി:

റെയില്‍വേ മേഖലയിലെ പുതിയ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ ഈ മാസം 22ന് കേന്ദ്രമന്ത്രി പീയുഷ് ഗോയല്‍ കൊച്ചിയിലെത്തും. എന്നാല്‍, രസകരമായ സംഭവം ഉദ്ഘാടനം ചെയ്യാന്‍ മേഖലയില്‍ പദ്ധതികളൊന്നുമില്ലെന്നാണ്. അതിനാല്‍ മുന്‍പു പൂര്‍ത്തിയായ ചെറിയ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യാനായി തിരഞ്ഞെടുത്തിരിക്കുന്നത്. എറണാകുളം ജങ്ഷനിലെ സൗരോര്‍ജ പ്ലാന്‍റ്, ആലുവ സ്റ്റേഷനിലെ ലിഫ്റ്റ് തുടങ്ങിയവയാണ് ഉദ്ഘാടന പട്ടികയിലുള്ളത്. വാണിജ്യ വകുപ്പിന്‍റെ ചുമതല കൂടിയുള്ള പീയുഷ് ഗോയല്‍ സ്പെെസസ് ബോര്‍ഡിന്‍റെ പരിപാടിയ്ക്കായാണ് കൊച്ചിയിലെത്തുന്നത്.

By Binsha Das

Digital Journalist at Woke Malayalam