Mon. Dec 23rd, 2024
മുംബൈ:

ഭാരത് പെട്രോളിയത്തിന്‍റെ ഓഹരി വാങ്ങാൻ അന്താരഷ്ട്ര ഭീമൻ കമ്പനികളായ അരാംകോ, റോസ്നെഫ്റ്റ്, എക്സണ്‍ മൊബൈല്‍, ടോട്ടല്‍ എസ്എ എന്നിവര്‍ താല്പര്യമുള്ളതായി അറിയിച്ചു. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വേദാന്ത തുടങ്ങിയ ഇന്ത്യന്‍ കമ്പനികളും രംഗത്തുണ്ട്. നിക്ഷേപകരുടെ അഭിപ്രായങ്ങള്‍ കൂടി തേടിയ ശേഷമാണ് ടെന്‍ഡറിലേക്ക് നീങ്ങുക എന്നാണ് സൂചന. നിക്ഷേപകരുടെ താല്‍പര്യപത്രം ക്ഷണിക്കും മുന്‍പ് മന്ത്രിമാര്‍ ഉള്‍പ്പെട്ട മറ്റൊരു കമ്മിറ്റി യോഗം ചേരും.

By Athira Sreekumar

Digital Journalist at Woke Malayalam