Sat. Jan 18th, 2025
മുംബൈ:

ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ഹൊറര്‍ ഫ്രാഞ്ചൈസിയിലെ ആദ്യ ചിത്രം ‘ഭൂത്’. വിക്കി കൗശല്‍ ചിത്രത്തില്‍ നായകവേഷത്തിലെത്തുന്നു. ഭൂമി പട്‌നേക്കര്‍ ആണ് ചിത്രത്തിലെ നായിക. ഭാനുപ്രതാപ് സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം നാളെ പ്രദര്‍ശനത്തിനെത്തും. പ്രശാന്ത് പിള്ള, രാം സമ്ബത്ത്, തനിഷ് ബാഗ്ചി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കുന്നത്. സിദ്ധാര്‍ഥ് കപൂറും, അശുതോഷും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്‍റെ എഡിറ്റര്‍ ശ്രീ നാരായണ്‍ സിംഗ് ആണ് .