Mon. Dec 23rd, 2024
ഒമാൻ:

ഒമ്പതാമത്  അ​ല്‍ മൗ​ജ്​ മ​സ്​​ക​ത്ത്​ മാ​ര​ത്ത​ണ്‍ വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ല്‍ ന​ട​ക്കും. ലോ​ക​ത്തിന്റെ  വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍​നി​ന്ന്​ വി​വി​ധ പ്രാ​യ പ​രി​ധി​ക​ളി​ലു​ള്ള പ​തി​നാ​യി​ര​ത്തി​ല​ധി​കം ഓ​ട്ട​ക്കാ​ര്‍ പ​ങ്കെ​ടു​ക്കും. മു​ന്‍ ബ്രി​ട്ടീ​ഷ്​ ഒളിമ്പ്യനും വ​നി​ത മാ​ര​ത്ത​ണി​ലെ ലോ​ക റെ​ക്കോ​ഡ്​ ഉ​ട​മ​യു​മാ​യ പൗ​ള റാ​ഡ്​​ക്ലി​ഫ്​ ആ​ണ്​ ഈ ​വ​ര്‍​ഷ​ത്തെ​യും മാ​രത്തനിന്റെ ആ​ഗോ​ള അം​ബാ​സ​ഡ​ര്‍. ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി പ്രോ​ത്സാ​ഹി​പ്പി​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടു​ള്ള ദേ​ശീ​യ ക്യാമ്പയിന്റെ ഭാ​ഗ​മാ​യി ആ​റ്​ ഒ​മാ​നി കാ​യി​ക​താ​ര​ങ്ങ​ള്‍​ക്കൊ​പ്പം ഇ​വ​ര്‍ ഓടു​ക​യും ചെ​യ്യും