Sun. Jan 19th, 2025
ജർമ്മനി :

20 കാരിയായ ജർമ്മൻ റേസിംഗ് താരം സോഫിയ ഫ്ലോറേഷ് മികച്ച തിരിച്ചുവരവിനുള്ള ലോറസ് പുരസ്ക്കാരം സ്വന്തമാക്കി. അപകടത്തിൽ ഗുരുതര പരുക്കേറ്റെങ്കിലും റേസിങ്ങിനായി ട്രാക്കിലേക്കു തിരിച്ചെത്തിയതിനുള്ള അംഗീകാരമാണ് പുരസ്ക്കാരം. രണ്ടായിരത്തി പതിനെട്ടിൽ മക്കാവുവിൽ നടന്ന ഫോർമുല ത്രീ സോഫിയയുടെ കാർ അപകടത്തിൽപ്പെട്ടതും തുടർന്ന് പരിക്കേറ്റതും. 17 മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെ ആണ് സോഫിയയെ രക്ഷപെടുത്തിയത്. പിന്നീട് സോഫിയ ട്രാക്കിലേക്ക് വീണ്ടും കാറോടിച്ച് കയറുകയായിരുന്നു.