Mon. Dec 23rd, 2024

അരൂർ :

 അരൂർ റോട്ടറി ക്ലബ്ബ് ഓഫ് സാറ്റലൈറ്റ്‌ സിറ്റി പ്രവർത്തകർ കിടപ്പുരോഗികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്ന പദ്ധതി തുടങ്ങി. മണ്ഡലത്തിലെ എട്ടു പഞ്ചായത്തുകളിലായി 110 പേർക്ക് ഭക്ഷണം നൽകിയാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഓരോ മാസവും നിശ്ചിത ദിവസം മുടങ്ങാതെ ഭക്ഷണം നൽകുമെന്ന് പ്രവര്‍ത്തര്‍ അറിയിച്ചു. അരൂർ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പ്രവർത്തകരുമായി ബന്ധപ്പെട്ടാണ് ഭക്ഷണപ്പൊതികൾ കിടപ്പുരോഗികളുടെ വീടുകളിലെത്തിച്ചത്. റോട്ടറി പ്രസിഡന്റ് സണ്ണി സ്റ്റാലിൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

 

By Binsha Das

Digital Journalist at Woke Malayalam