Wed. Jan 22nd, 2025
മുംബൈ:

ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന കപില്‍ ദേവായി രണ്‍വീര്‍ സിങ് എത്തുന്ന  ’83’ എന്ന ചിത്രത്തിലൂടെ രണ്‍വീറും ദീപിക പദുക്കോണും വിവാഹശേഷം വീണ്ടും ഒരുമിച്ച് അഭിനയിക്കുന്നു. ചിത്രത്തില്‍ കപില്‍ ദേവിന്‍റെ ഭാര്യ റോമിയായാണ് ദീപിക എത്തുന്നത്.  കപില്‍ ദേവിന്‍റെയും ഭാര്യ റോമിയുടെയും രൂപം അതേപടി പകര്‍ത്തിയിരിക്കുകയാണ് രണ്‍വീറും ദീപികയും. ചിത്രത്തിലെ ഇവരുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.1 9 8 3ല്‍ ഇന്ത്യ ലോകകപ്പ് നേടിയ കഥയാണ് സിനിമ പറയുന്നത്. കബീര്‍ ഖാന്‍ ആണ് ചിത്രത്തിന്‍റെ സംവിധായകന്‍.