കൊച്ചി:
സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് എറണാകുളം ഡിറ്റിപിസിയുമായി സഹകരിച്ച് ഉത്‌സവം – 2020 ‘ കേരളീയ കലകളുടെ മഹോത്‌സവം’ സംഘടിപ്പിക്കുന്നു. ഫെബ്രുവരി 22 മുതല്‍ 28 വരെ ഫോര്‍ട്ട്‌കൊച്ചി വാസ്‌കോഡഗാമ സ്‌ക്വയറിലും, എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലുമായിട്ടാണ് പരിപാടി. അന്യം നിന്നു പോകാന്‍ സാധ്യതയുള്ള നാടോടി- അനുഷ്ഠാന കലാരൂപങ്ങളുടെ വിനോദസഞ്ചാര മേഖലയുടെ സഹകരണത്തോടെ പുനര്‍ജീവിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം.
തെയ്യാട്ട്, കോല്‍ക്കളി, കൂടിയാട്ടം , തോല്‍പ്പാവക്കൂത്ത്, ചെമ്പാവെട്ടം, ഭദ്രകാളി കോലം, പടയണി, പൂരക്കളി, സീതക്കളി തുടങ്ങി പുതുതലമുറ കേട്ടിട്ടില്ലാത്ത വിവിധ കലാരൂപങ്ങള്‍ അരങ്ങേറും. ഏകദേശം 250 ഓളം കലാകാരന്‍മാര്‍ ഉത്സവത്തിന് അണിനിരക്കും. 14 ജില്ലകളിലും ഡിറ്റിപിസികളുടെ സഹകരണത്തോടെ ടൂറിസം വകുപ്പ് ഉത്സവം സംഘടിപ്പിക്കും.