ന്യൂഡൽഹി:
തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇരട്ട വോട്ട്, കള്ളവോട്ട് എന്നിവ തടയാനും വോട്ടര്‍ പട്ടിക കൂടുതല്‍ സുതാര്യമാക്കാനും ലക്ഷ്യമിട്ടാണു നീക്കമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അവശ്യ പ്രകാരമാണ് ജനപ്രാതിനിധ്യ നിയമത്തില്‍ ഭേദഗതി കൊണ്ട് വരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായി തിരഞ്ഞെടുപ്പു കമ്മിഷന് അധികാരം നല്‍കി ആധാര്‍ നിയമം ഭേദഗതി ചെയ്യാനൊരുങ്ങുകയാണ് സർക്കാർ.