യൂറോപ്പിലെ മുൻനിര ബാങ്കുകളിൽ ഒന്നായ എച്ച്എസ്ബിസി സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് ആഗോളതലത്തിൽ 35,000 തസ്തികകൾ വെട്ടിക്കുറയ്ക്കുന്നു. 2022 ഓടുകൂടി വാര്‍ഷിക ചെലവ് 4.5 ബില്യണ്‍ ഡോളറോളം കുറയ്ക്കാനും 100 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ആസ്തികള്‍ ഒഴിവാക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. ബാങ്കിന്റെ പ്രമുഖ വിപണികളിലെല്ലാം വളര്‍ച്ച മന്ദഗതിയിലായതും കൊറോണ ബാധയും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ബ്രിട്ടന്റെ പിന്‍വാങ്ങലും എല്ലാം ബാങ്കിന് വെല്ലുവിളിയായിട്ടുണ്ട്.