Sun. Dec 22nd, 2024
ബീഹാർ:

ബാബരി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ മുന്‍ ഐപിഎസ് ഓഫിസര്‍ രണ്ട് കോടി സംഭവന നല്‍കി. ബിഹാറില്‍ നിന്നുള്ള റിട്ട. ഐപിഎസ് ഓഫിസര്‍ കിഷോര്‍ കനാലാണ് രണ്ട് കോടിയുടെ ചെക്ക് കൈമാറിയത്. നരേന്ദ്രമോദി രാമക്ഷേത്രം നിര്‍മാണത്തിന് ട്രസ്റ്റ് രൂപീകരിച്ചതായി പ്രഖ്യാപിച്ച ഉടനെ 10 കോടി സംഭാവന നല്‍കുമെന്ന് മുന്‍ ഐപിഎസ് ഓഫിസര്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, രാമക്ഷേത്ര നിര്‍മാണത്തിനായുള്ള ട്രസ്റ്റിന് ഇത്രയും വലിയ തുക സംഭവാനയായി സ്വീകരിക്കാന്‍ സംവിധാനമില്ലാത്തതിനാല്‍ തുക മടക്കി നല്‍കി.