അങ്കമാലി:
അങ്കമാലി – മഞ്ഞപ്ര റോഡ് നിർമാണവുമായി ബന്ധപ്പെട്ടുള്ള പൊടിശല്യം കാരണം നാട്ടുാകര്‍ ബുദ്ധിമുട്ടില്‍. റോഡിലെ നിലവിലെ ടാറിങ് യന്ത്രം ഉപയോഗിച്ച് പൊളിച്ചെടുക്കുമ്പോഴാണ് പൊടി ഉയരുന്നത്. മുന്നില്‍ പോകുന്ന വാഹനങ്ങൾ കാണാൻ പറ്റാത്ത വിധമാണ് പ്രദേശത്ത് പൊടി ശല്യം. മരടിലെ ഫ്ലാറ്റുകള്‍ പൊളിച്ചപ്പോഴുള്ള പൊടിശല്യത്തിന് സമാനമാണ് നഗരത്തില്‍ അനുഭവപ്പെടുന്നത്. ജിഎസ്ടി നിറച്ച് റോഡ് ഉയർത്തുന്ന ജോലികളാണ് ഇപ്പോൾ നടക്കുന്നത്.
യഥാസമയം വെള്ളം ഒഴിച്ചാൽ പൊടിശല്യം കുറയ്ക്കാന്‍ കഴിയുമെന്നും എന്നാൽ പ്രതിദിനം രണ്ടു പ്രാവശ്യം മാത്രമാണ് നിർമാണ കമ്പനി വെള്ളം ഒഴിക്കുന്നതെന്നും നാട്ടുകാര്‍ പറയുന്നു.