Mon. Dec 23rd, 2024

കൊച്ചി:

 ബസ്സില്‍ നിന്ന് യാത്രക്കാര്‍ വീണ് പരിക്കേല്‍ക്കുന്നത് പതിവായ സാഹചര്യത്തില്‍ സുരക്ഷ ഉറപ്പാക്കാന്‍ കളക്ടര്‍ നേരിട്ടിറങ്ങി. ഇങ്ങനെ അപകടകരമായ രീതിയില്‍ ഒാടിയ ആറ് ബസുകൾ ജില്ലാ കളക്ടർ എസ്. സുഹാസ് കൈയോടെ പിടികൂടി. കളക്ടര്‍ നട്തതിയ മിന്നല്‍ പരിശോധനയിലാണ് ബസ്സുകള്‍ പിടികൂടിയത്.

താക്കീതു നൽകി വിട്ടയച്ച ബസ് ജീവനക്കാരോട് ഇനിയും ആവർത്തിച്ചാൽ 304 വകുപ്പു പ്രകാരം നരഹത്യക്ക് കേസെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 

By Binsha Das

Digital Journalist at Woke Malayalam