ന്യൂഡല്‍ഹി:
ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് സ്വര്‍ണ തിളക്കം. 87 കിലോഗ്രാം ഗ്രീക്കോ റോമന്‍ വിഭാഗത്തില്‍ സുനില്‍ കുമാറാണ് ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണം നേടിയത്. കിര്‍ഗിസ്ഥാന്റെ അസറ്റ് സാലിഡിനോവിനെയാണ് സുനില്‍ കീഴടക്കിയത്. ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഗ്രീക്കോ റോമന്‍ വിഭാഗത്തില്‍ 27 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ ഗുസ്തിതാരം സ്വര്‍ണം നേടുന്നത്. ഏഷ്യന്‍ ഗുസ്തിയില്‍ 1993ല്‍ ഗ്രീക്കോ റോമന്‍ 48 കിലോ ഗ്രാം വിഭാഗത്തില്‍ പപ്പു യാദവാണ് അവസാനമായി ഇന്ത്യക്കായി സ്വര്‍ണം നേടിയത്.