ന്യൂഡൽഹി:
റെയില്‍വേ സ്റ്റേഷനുകളില്‍ സൗജന്യ വൈഫൈ സേവനം നൽകുന്നതിൽ നിന്ന് ഗൂഗിൾ പിന്മാറിയെങ്കിലും സേവനം തുടരുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന റെയില്‍ടെല്‍ അറിയിച്ചു. റെയില്‍ടെലുമായി ചേര്‍ന്നാണ് എ, സി കാറ്റഗറികളിലുള്ള 415 സ്റ്റേഷനുകളില്‍ അഞ്ചു വര്‍ഷത്തേക്ക് സൗജന്യ വൈഫൈ സേവനം നൽകാനായിരുന്നു കരാർ. എന്നാൽ ഉപഭോക്താക്കള്‍ കൂടുതല്‍ മൊബൈല്‍ ഡേറ്റ ഉപയോഗിക്കുന്നതിനാല്‍ ഇത് ഗുണം ചെയ്യുന്നില്ലെന്നാണ് ഗൂഗിൾ പറയുന്നത്.