Thu. Jan 23rd, 2025
തിരുവനന്തപുരം:
ഷാങ്ഹായ് ഇന്റര്‍നാഷ്ണല്‍ ചലച്ചിത്രമേള, സൗത്ത് ഏഷ്യന്‍ ഫിലിം ചലച്ചിത്രമേള, സിങ്കപ്പൂര്‍ ദക്ഷിണേഷ്യന്‍ അന്താരാഷ്ട്ര  ചലച്ചിത്രമേള എന്നിവിടങ്ങളില്‍ ഇന്ദ്രന്‍സിന് മികച്ച നടനെന്ന അംഗീകാരം നേടിക്കൊടുത്ത വെയില്‍മരങ്ങള്‍ റിലീസിനെത്തുകയായി. ഡോ ബിജു ആണ് സംവിധായകന്‍. എപ്പോഴും വെയിലത്ത് നില്‍ക്കാന്‍ വിധിക്കപ്പെട്ട ചില മനുഷ്യരുടെ അതിജീവനത്തിന്റെയും പലായനത്തിന്റെയും കഥയാണ് വെയില്‍മരങ്ങള്‍ പറയുന്നത്.