Wed. Jan 22nd, 2025
തിരുവനന്തപുരം:

 
സംസ്ഥാനത്തെ ആറു ജില്ലകളിൽ ഇന്ന് താപനില മൂന്ന് ഡിഗ്രി സെൽഷ്യസ് വർദ്ധിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് അധിക ചൂട് രേഖപ്പെടുത്തുക. സൂര്യാഘാതം, സൂര്യാതാപം എന്നിവ ഒഴിവാക്കാന്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചിട്ടുണ്ട്.

പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റു രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയവർ പകൽ 11 മുതൽ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും, പകൽസമയത്ത് മദ്യം പോലെയുള്ള ലഹരിപാനീയങ്ങൾ ഒഴിവാക്കാനും, ധാരാളം വെള്ളം കുടിക്കാനും നിർദ്ദേശിച്ചു.

By Arya MR