ദില്ലി:
ടെലികോം കമ്പനികൾ അഡ്ജസ്റ്റഡ് ഗ്രോസ് റവന്യൂ കുടിശിക ഉടൻ അടച്ച് തീർത്താൽ 2020 മാർച്ചിന് മുൻപ് ഇന്ത്യയുടെ ധനക്കമ്മി 3.5 ശതമാനത്തിൽ എത്തിക്കാൻ സാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. എത്ര തുക അടയ്ക്കുന്നു എന്നതിനെ അടിസ്‌ഥാനപ്പെടുത്തി ആയിരിക്കും ധനക്കമ്മി ശതമാനത്തിൽ മാറ്റം വരുക എന്നും വ്യക്തമാക്കി. മാര്‍ച്ച് 16 ന് മുമ്പ് എയര്‍ടെലും, വോഡഫോണ്‍ ഐഡിയയും കുടിശിക അടയ്ക്കാമെന്ന് ഉറപ്പ് നൽകിയിട്ടുണ്ട്.