ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡും ഇന്ത്യന്‍ വ്യോമസേനയും തമ്മില്‍ നടത്തിയ ചര്‍ച്ചകൾക്ക് ഒടുവിൽ തേജസ് വിമാനങ്ങളുടെ വിലയില്‍ 17,000 കോടി രൂപയുടെ കുറവ്. അന്തിമ തീരുമാനത്തിനായി ഫയല്‍ ക്യാബിനറ്റ് കമ്മിറ്റി ഓണ്‍ സെക്യൂരിറ്റിയ്ക്ക് അയച്ചിരിക്കുകയാണ്. മാര്‍ച്ച് 31ന് മുന്‍പ് വിഷയത്തില്‍ തീരുമാനം ഉണ്ടായേക്കുമെന്നാണ് സൂചന. 83 തേജസ് വിമാനങ്ങളുടെ നിരക്കിൽ 56,500 കോടി രൂപയില്‍ നിന്ന് 39,000 കോടി രൂപയിലേക്കാണ് മാറ്റം വന്നിരിക്കുന്നത്.