കളമശ്ശേരി:
കളമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന സതേര്‍ണ്‍ സ്റ്റീല്‍ യാര്‍ഡിന്‍റെ സ്റ്റോക്ക് യാര്‍ഡില്‍ നിന്നുള്ള ഇരുമ്പ് മാലിന്യം കൊണ്ട് പൊറുതിമുട്ടി പ്രദേശവാസികള്‍. കുന്നുകൂടി കിടക്കുന്ന തുരുമ്പ് പിടിച്ച ഇരുമ്പിന്‍റെ അംശം കിണര്‍ വെള്ളത്തില്‍ കലരുന്നതായും ആരോപണമുണ്ട്. കുടിവെള്ളത്തില്‍ അയണിന്‍റെ അംശം വളരെ കൂടുതലാണെന്ന് പരിശോധനയില്‍ തെളിഞ്ഞതായി പ്രദേശവാസിയായ ഷംസുദ്ദീന്‍ പറയുന്നു. പൊടി ശല്യവും രൂക്ഷമാണെന്നും ഇതുകാരണം പല ശാരീരിക ബുദ്ധിമുട്ടുകളും അനുഭവപ്പെടാറുണ്ടെന്നും അദ്ദേഹം പറയുന്നു.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി വിടാപ്പുഴയിലെ സ്റ്റീല്‍ യാര്‍ഡില്‍ നിന്നുള്ള ഇരുമ്പ് മാലിന്യം വീടുകളോട് ചേര്‍ന്ന് നിക്ഷേപിക്കുന്നുണ്ട്. കിണര്‍ വെള്ളത്തില്‍ തുരുമ്പിന്‍റെ അംശം കൂടുതലായതിനാല്‍ വെള്ളം ഉപയോഗിക്കാന്‍ കഴിയില്ലെന്ന് മലീനികരണ നിയന്ത്രണ ബോര്‍ഡ് ഉള്‍പ്പടെ റിപ്പോര്‍ട്ട് നല്‍കിയിരുന്നതായി പൊതുപ്രവര്‍ത്തകനായ ബോസ്കോ കളമശ്ശേരിയും പറയുന്നു.
സ്റ്റീല്‍ യാര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് പലതവണ പരാതി നല്‍കിയിരുന്നതായും മാറ്റും എന്ന് പറയുന്നതല്ലാതെ ഒന്നും ചെയ്യുന്നില്ലെന്ന് ഷംസുദ്ദീന്‍ പറഞ്ഞു. നിക്ഷേപിക്കാന്‍ കോംമ്പൗണ്ടിനകത്ത് തന്നെ സ്ഥലമുണ്ടെങ്കിലും ആള്‍താമസമുള്ള സ്ഥലത്ത് മാത്രമാണ് മാലിന്യം നിക്ഷേപിക്കുന്നതെന്നും ആരോപണമുണ്ട്.
https://www.facebook.com/wokemalayalam/videos/211804656613244/