Sat. Jan 18th, 2025
ഇംഗ്ലണ്ട്:

ഇംഗ്ലീഷ് പട്ടണമായ ബർൺലിക്ക് മുകളിലുള്ള ഒരു കുന്നിൻ മുകളിൽ 320 ഗാൽവാനൈസ്ഡ് സ്റ്റീൽ ട്യൂബുകളിൽ നിന്ന് നിർമ്മിച്ച 10 അടി ഉയരമുള്ള സംഗീത ശില്പമാണ് സിംഗിംഗ് റിംഗിംഗ് ട്രീ കാറ്റ് വീശുമ്പോളെല്ലാം സംഗീതം സൃഷ്ടിക്കുന്നു. വളഞ്ഞ വൃക്ഷത്തിന്റെ ആകൃതി രൂപേണ അടുക്കിയിരിക്കുന്ന പൈപ്പുകളാണ് കാറ്റ് വീശുമ്പോൾ താഴ്ന്ന് ട്യൂൺഫുൾ ശബ്ദം ഉണ്ടാക്കുന്നത്. ആർക്കിടെക്റ്റുകളായ മൈക്ക് ടോങ്കിൻ, അന്ന ലിയു എന്നിവരാണ് 2006 ൽ ഇത് പൂർത്തിയാക്കിയത്.