Thu. Jan 23rd, 2025

പാകിസ്ഥാനിൽ രാഷ്ട്രീയ സംഘടന നടത്തിയ റാലിക്കിടെ ഉണ്ടായ സ്ഫോടനത്തില്‍ ഏഴ് പേര്‍ കൊല്ലപ്പെടുകയും നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ചാവേര്‍ ആക്രമണമാണ് നടന്നതെന്ന് ക്വെറ്റ പൊലീസ് അധികൃതർ വ്യക്തമാക്കി. തീവ്ര വലതുപക്ഷ ആശയം പുലര്‍ത്തുന്ന മത-രാഷ്ട്രീയ സംഘടനയായ അഹ്‌ലെ സുന്നത്ത് വൽ ജമാഅത്ത് എന്ന സംഘടനയുടെ റാലിക്കിടെ ആയിരുന്നു ആക്രമണം.

By Athira Sreekumar

Digital Journalist at Woke Malayalam