Mon. Dec 23rd, 2024

കാക്കനാട്:
കൊച്ചി നഗരത്തിലെ വെള്ളക്കെട്ട്  പരിഹരിക്കാനുള്ള പദ്ധതിയായ ഓപ്പറേഷന്‍ ബ്രക്ക് ത്രൂവിന്‍റെ ഭാഗമായി നഗരത്തിലെ അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചു നീക്കി തുടങ്ങി. ഇതിന്‍റെ ഭാഗമായി കാക്കനാട്ടെ കാരണക്കോടം തോടിനു കുറുകെയുള്ള അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കി.

ചിലവന്നൂര്‍ കായലില്‍ പതിക്കുന്ന ഭാഗത്തെ കോണ്‍ക്രീറ്റ് സ്ലാബുകള്‍, നടപ്പാലങ്ങള്‍ തുടങ്ങിയവയാണ് പൊളിച്ചു നീക്കിയത്. കാരണക്കോടം തോട് പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ 4 കോടിയിലധികം രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്.

By Binsha Das

Digital Journalist at Woke Malayalam