തിരുവനന്തപുരം:
മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന വൺ എന്ന ചിത്രം ഒരു രാഷ്ട്രീയ വിഭാഗത്തെയും പ്രധിനിധ്വാനം ചെയുന്നതല്ലെന്ന് സംവിധായകൻ സന്തോഷ് വിശ്വനാഥ്. മമ്മൂട്ടി അവതരിപ്പിക്കുന്ന കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രം ശക്തനായ രാഷ്ട്രീയ നേതാവാണ്. സിനിമ ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളെ പരാമർശിക്കുന്നില്ല. ചിത്രത്തിൽ പ്രസ്തുത പാർട്ടിയുടെ ചിഹ്നങ്ങളും കാണിക്കുന്നില്ല. സാധാരണയായി സിനിമകൾ വ്യാജ പാർട്ടികളുടെ പേരുകൾ ഉപയോഗിക്കുന്നതാണ് പതിവ്, പക്ഷേ ഞങ്ങൾക്ക് അത് ആവശ്യമില്ല. എന്തായാലും കേരളത്തിൽ രണ്ട് പ്രധാന രാഷ്ട്രീയ പാർട്ടികൾ മാത്രമേയുള്ളൂവെന്ന് പ്രേക്ഷകർക്ക് അറിയാം. കഥാപാത്രങ്ങൾ ആരുടെ അടിസ്ഥാനത്തിലാണെന്ന് വ്യാഖ്യാനിക്കാൻ സിനിമ കാണുന്ന ആളുകൾക്ക് സ്വാതന്ത്ര്യമുണ്ടെന്നും , സംവിധായകൻ സന്തോഷ് പറയുന്നു. മുഖ്യമന്ത്രിയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും പിന്തുണ ഷൂട്ടിംഗിനിടെ കിട്ടിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.