Mon. Dec 23rd, 2024
തൃശൂർ:

ദേശമംഗലം കൊറ്റമ്പത്തൂരിൽ കാട്ടുതീയിൽ പെട്ട് മരിച്ച ഫോറസ്റ് വാച്ചർമാരുടെ കുടുംബാംഗങ്ങൾക്ക് ധനസഹായമായി 8.5 ലക്ഷം രൂപ വീതം നൽകുമെന്ന് തദ്ദേശ സ്വയംഭരണ മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു. സംസ്ഥാന സർക്കാരും, പെരിയാർ ടൈഗർ ഫൗണ്ടേഷനും വൈൽഡ് ലൈഫ് സൊസൈറ്റിയും ചേർന്നാണ് ധനസഹായം നൽകുന്നത്. മരണാനന്തര ചടങ്ങുകൾക്കും ചികിത്സയ്ക്കുമുള്ള ചെലവുകൾ സർക്കാർ വഹിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

By Athira Sreekumar

Digital Journalist at Woke Malayalam