Sun. Jan 19th, 2025
കണ്ണൂർ:

കണ്ണൂര്‍ തയ്യിലിലെ കടല്‍ തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ ഒന്നരവയസുകാരന്റേത് കൊലപാതകമെന്ന് റിപ്പോർട്ട്. കുട്ടിയുടെ തലക്കേറ്റ ക്ഷതമാണ് മരണ കാരണമെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നു. കുട്ടിയെ കൊന്ന് കടൽത്തീരത്ത് ഉപേക്ഷിച്ചതാണെനാണ് പോലീസിന്റെ നിഗമനം. തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ-പ്രണവ് ദമ്പതികളുടെ മകൻ വിയാന്റെ മൃതദേഹമാണ് തയ്യിൽ കടപ്പുറത്ത് ഇന്നലെ കണ്ടെത്തിയത്. കുട്ടിയെ കൊലപ്പെടുത്തിയത് പിതാവാണെന്ന് ഇന്നലെ ശരണ്യയുടെ ബന്ധുക്കൾ ആരോപിച്ചിരുന്നു. എന്നാൽ, ഇത് സംബന്ധിച്ച തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കുട്ടിയുടെ കൊലപാതക കുറ്റം പരസ്പരം ആരോപിക്കുകയാണ് മാതാപിതാക്കൾ.

 

By Arya MR