ദില്ലി:
റെയിൽവേ സ്റ്റേഷനുകളിൽ ലഭ്യമാക്കി കൊണ്ടിരുന്ന ഫ്രീ വൈഫൈ ഗൂഗിൾ സ്റ്റേഷൻ പദ്ധതി ലാഭകരം അല്ലാത്തതിനാൽ നിർത്തലാക്കുന്നു. ജിയോയുടെ വരവോടെ ഇന്ത്യയിൽ ഡേറ്റ സേവനങ്ങൾക്ക് ചിലവ് കുറഞ്ഞതും വളരെ കുറഞ്ഞ നിരക്കിൽ ഡാറ്റ ലഭ്യമാകാൻ തുടങ്ങിയതുമാണ് നഷ്ടമുണ്ടാകാനുള്ള പ്രധാന കാരണങ്ങൾ. ഇന്ത്യയ്ക്കു പുറമേ തായ്ലൻഡ്, ഇന്തോനേഷ്യ, ഫിലിപ്പൈൻസ്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലാണ് ഈ പദ്ധതി ഉള്ളത്.