അഹമ്മദാബാദ്:
വിദ്യാർത്ഥികളുടെ അടിവസ്ത്രം അഴിച്ച് ആർത്തവ പരിശോധന നടത്തിയ സംഭവത്തിൽ കോളേജ് പ്രിൻസിപ്പൽ അടക്കം നാല് പേർ അറസ്റ്റിൽ. പ്രിന്‍സിപ്പല്‍ റിത്ത റാനിംഗ, ഹോസ്റ്റല്‍ റെക്ടര്‍ രാമിലാ ബെന്‍, കോളേജ് പ്യൂണ്‍ നൈന, കോർഡിനേറ്റര്‍ എന്നിവരാണ് അറസ്റ്റിലായത്. പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ നാല് പേരെയും കഴിഞ്ഞ ദിവസം കോളേജിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.
ഗുജറാത്തിലെ സഹജാനന്ദ് വനിതാ കോളേജിലാണ് ആര്‍ത്തവ ദിനങ്ങളിലാണോയെന്നറിയാന്‍ 68 പെണ്‍കുട്ടികളെ കോളേജ് ഹോസ്റ്റലിൽ അടിവസ്ത്രം അഴിച്ച് പരിശോധന നടത്തിയത്. ആര്‍ത്തവസമയത്ത് അടുക്കളയിലും സമീപത്തെ ക്ഷേത്രത്തിലും കയറി എന്നാരോപിച്ചായിരുന്നു കോളേജ് പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ പരിശോധന. സംഭവം അന്വേഷിക്കാൻ ഗുജറാത്ത് പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചിരുന്നു.