Thu. Jan 23rd, 2025
കൊച്ചി:

ദീപക്പറമ്പൊലും പ്രയാഗ മാര്‍ട്ടിനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഷൈജു അന്തിക്കാടിന്റെ പുതിയ ചിത്രം ഭൂമിയിലെ മനോഹര സ്വകാര്യത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. ബയോസ്കോപ് ടാകീസിന്റെ ബാനറില്‍ രാജീവ്‌കുമാര്‍ നിര്‍മിക്കുന്ന ചിത്രം കാലികപ്രസക്തിയുള്ള അസാധാരണമായ ഒരു പ്രണയകഥ പറയുന്നത്. ചിത്രത്തില്‍ ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, അഞ്ചു അരവിന്ദ്, നിഷ സാരംഗ്, എന്നിങ്ങനെ നിരവധി അഭിനേതാക്കള്‍ അണിനിരക്കുന്നുണ്ട്. സംഗീതത്തിനും പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം ഒരുപാട് പ്രാധാന്യമുള്ള കഥയുമായാണ് ഭൂമിയിലെ മനോഹര സ്വകാര്യം പ്രേക്ഷകരിലേക്കെത്തുന്നത്.