Thu. Dec 19th, 2024

ന്യൂഡല്‍ഹി:

മരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് ദേശീയ ഉത്തേജകവിരുദ്ധ ഏജന്‍സിയായ നാഡയെ കബളിപ്പിക്കാന്‍ ശ്രമിച്ച ഇന്ത്യന്‍ ജാവലിന്‍ ത്രോ താരം അമിത് ദാഹിയയെ നാലുവര്‍ഷത്തേക്ക് വിലക്കി. ഉത്തേജക മരുന്ന് പരിശോധനയ്ക്ക് മറ്റൊരാളുടെ സാമ്പിള്‍ നല്‍കിയാണ് താരം നാഡയെ കബളിപ്പിച്ചത്. ഇക്കാര്യം കണ്ടെത്തിയ നാഡ കര്‍ശന നടപടിക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു. ഹരിയാണയിലെ സോനാപേട്ടില്‍ 2019 ഏപ്രിലില്‍ നടന്ന നാഷണല്‍ ജാവലിന്‍ ത്രോ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ദാഹിയ മൂന്നാം സ്ഥാനത്തെത്തിയിരുന്നു. 

 

By Binsha Das

Digital Journalist at Woke Malayalam