Sun. Feb 23rd, 2025

എറണാകുളം:

കേന്ദ്ര സർക്കാരിനെതിരെ കടുത്ത വിമർശനവുമായി വനിതാ കൂട്ടായ്മ . പാചക വാതക വില കുത്തനെ വർദ്ധിപ്പിച്ചതിനെതിരെയാണ് എന്‍എഫ് െഎഡ്ല്യൂ  വൈസ് സെക്രട്ടറി കമല സദാനന്ദന്റെ നേത്യത്വത്തിൽ വനിതകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്.

കേന്ദ്ര സർക്കാരിനെതിരെയും മോദിക്കെതിരെയും കടുത്ത ഭാഷയിൽ മുദ്രാവാക്യങ്ങളുയർത്തിയാണ് വനിതകൾ ഇന്ന് തെരുവിലിറങ്ങിയത്. പാചക വാതക വില വർദ്ധന സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. എന്തിനും ഏതിനും വിലക്കറ്റയo മാത്രം ലക്ഷ്യം വച്ച് മുന്നേറുന്ന കേന്ദ്ര സർക്കാരിനെതിരെയുള്ള കടുത്ത പ്രതിഷേധമാണ് ഈ വനിതകളിൽ കാണാൻ കഴിഞ്ഞത്.

https://www.facebook.com/wokemalayalam/videos/616432935590393/

By Binsha Das

Digital Journalist at Woke Malayalam