Mon. Dec 23rd, 2024
എറണാകുളം:

 
നിർദ്ധനരായ ഭിന്നശേഷിക്കാർക്ക് ആശ്വാസമേകി രാഷ്ട്രീയ വയോശ്രീ യോജന. ബി പി എൽ വിഭാഗത്തിന് കീഴിലുള്ള മുതിർന്ന പൗരൻമാർക്കായി ശാരീരിക സഹായങ്ങളും ജീവ സഹായ ഉപകരണങ്ങളും നൽകുന്നതിനുള്ള പദ്ധതിയാണിത്. ടൗൺഹാളിൽ വച്ച് നടന്ന ചടങ്ങിലാണ് ഈ ഉപകരണങ്ങൾ വിതരണം ചെയ്തത്.

ജല ശക്തി ആൻറ്റ് സോഷ്യൽ ജസ്റ്റിസ് എംപൗർമെൻറ്റ് മിനിസ്റ്റർ ശ്രീ രത്തൻലാൽ കത്താരിയ മുഖ്യാത്ഥിയായി എത്തിയ ചടങ്ങിൽ എം പി ഹൈബി ഈഡൻ, ടിജെ വിനോദ് എംഎല്‍എ തുടങ്ങിയ പ്രമുഖർ സാക്ഷ്യം വഹിച്ചു.

ഈ പദ്ധതി പ്രകാരം ഇതുവരെ 502 ഭിന്നശേഷി ക്കാരെ കണ്ടെത്തുകയും അവർക്ക് അർഹമായ സഹായങ്ങൾ ലഭ്യമാക്കുവാൻ സാധിച്ചെന്നും ഇനിയും തന്നാലാവുന്ന വിധം എല്ലാം സഹായ സഹകരണങ്ങളും ലഭ്യമാക്കാൻ പ്രയത്നിക്കുമെന്നും കത്താരിയ പറഞ്ഞു.

https://www.facebook.com/wokemalayalam/videos/616432935590393/

By Binsha Das

Digital Journalist at Woke Malayalam