എറണാകുളം:
പുത്തൻവേലിക്കര ഗ്രാമപഞ്ചായത്തില്‍ എന്റെ ഗ്രാമം ശുചിത്വ ഗ്രാമം പദ്ധതിയുടെ ഭാഗമായി ഇതുവരെ നീക്കംചെയ്തത് 60 ടണ്ണിലേറെ ഖര-അജൈവ മാലിന്യം. ഈ മാസം നാല് മുതല്‍ മാലിന്യം നീക്കം ചെയ്യാന്‍ നാട്ടുകാര്‍ ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുകയായിരുന്നു. ഇലക്‌ട്രോണിക്സ് ഉപകരണങ്ങൾ, ബൾബുകൾ, കളിപ്പാട്ടങ്ങൾ, കുപ്പിച്ചില്ല്, ട്യൂബ് ലൈറ്റുകൾ, ചെരുപ്പ്, ബാഗ് തുടങ്ങിയവയാണ് നീക്കംചെയ്തത്.
കൃത്യമായി തൂക്കിയളന്നാണ് മാലിന്യം നീക്കം ചെയ്യുന്നത്. ഇതിനു മുന്നോടിയായി വിവിധതലങ്ങളിൽ യോഗം ചേര്‍ന്നിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ മഹാപ്രളയത്തില്‍ പ്രദേശത്ത് വന്‍തോതില്‍ നാശനഷ്ടം സംഭവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് ഊര്‍ജ്ജിതമായി നടത്തുന്നത്.