Wed. Jan 22nd, 2025

കലൂര്‍:

ഓഫീസ് ഓട്ടോമേഷനിൽ സംരംഭകത്വ നൈപുണ്യ വികസന പരിശീലന പരിപാടി ഈ മാസം 18 മുതല്‍ സൗജന്യമായി കതൃക്കടവില്‍ നടക്കും .  28 വരെ നീണ്ടുനില്‍ക്കുന്ന പരിശീലന പരിപാടി നടക്കുന്നത് കെൽട്രോണിലാണ്. വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള കേരള ഇൻസ്റ്റിറ്റിട്യൂട്ട് ഫോർ എന്റർപ്രണർഷിപ് ഡെവലൊപ്മെൻറ്,  എം.എസ്.എം.ഇ മന്ത്രാലയത്തിന്റെ ധനസഹായത്തോടെയാണ് സൗജന്യ നിരക്കിൽ പരിശീലനം സംഘടിപ്പിക്കുന്നത്. 18 വയസ്സിനു മുകളിലുള്ളവർക്ക് ആറ് ആഴ്ചത്തെ പരിശീലനമാണ് ഇതിലൂടെ നല്‍കുക.

By Binsha Das

Digital Journalist at Woke Malayalam