Thu. Dec 19th, 2024
തിരുവനന്തപുരം:

തണ്ടപ്പേർ ആധാറുമായി ബന്ധിപ്പിക്കുന്ന നടപടികളിൽ ആശങ്ക വേണ്ടെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ. ഒറ്റ തണ്ടപ്പേരിലേക്ക് കൈവശമുള്ള എല്ലാ ഭൂമിയും മാറുന്നതോടെ കൃത്യത ഉറപ്പാകും. ഭൂമിയെ ആധാറുമായി ബന്ധിപ്പിക്കുന്നത് നിർബന്ധമല്ലെന്നും എന്നാൽ,  വിയോജിക്കുന്നവ‍ർ കാരണം അറിയിക്കണമെന്നും റവന്യുമന്ത്രി പറഞ്ഞു. തണ്ടപ്പേർ ആധാറുമായി ബന്ധിപ്പിക്കുന്ന  നടപടികൾക്ക് അംഗീകാരം നൽകി കൊണ്ട് ഇന്നലെയാണ് സർക്കാർ  ഉത്തരവിറക്കിയത് ഭൂമി ഇടപാടുകൾക്ക്  സുത്യാര്യത വരികയും തട്ടിപ്പുകൾ കുറക്കുകയുമാണ് നടപടിയുടെ പ്രധാന ലക്ഷ്യം. .  എന്നാല്‍, എന്ന് മുതൽ നടപടികൾ തുടങ്ങും എന്നതിൽ ഇപ്പോഴും തീരുമാനമായിട്ടില്ല.