Sun. Feb 23rd, 2025
കൊച്ചി:

നെടുങ്കണ്ടം കസ്റ്റഡി മരണക്കേസിലെ ഒന്നാം പ്രതിയായ എസ്ഐ കെഎ സാബുവിനെ സിബിഐ അറസ്റ്റ് ചെയ്തു. സാബുവിന്റെ ജാമ്യം സുപ്രീംകോടതി റദ്ദാക്കിയതിനെ തുടർന്ന് കൊച്ചി സിബിഐ ഓഫീസിൽ വിളിച്ചുവരുത്തി ഇന്നലെ രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ സിബിഐയുടെ ആദ്യ അറസ്റ്റാണിത്. സാബുവിനെ ഇന്ന് കൊച്ചി സിജെഎം കോടതിയിൽ ഹാജരാക്കും.

By Arya MR