Tue. Jul 29th, 2025 10:08:35 PM

കോലഞ്ചേരി:

കോലഞ്ചേരിയിലെ ചേന്നുള്ളി ചിറ നീന്തൽ പരിശീലന കേന്ദ്രമാക്കണമെന്ന് ആവശ്യവുമായി നാട്ടുകാര്‍. ജില്ലാ പഞ്ചായത്ത് 32 ലക്ഷം രൂപ മ‌‌ുടക്കി നവീകരിച്ച ചിറയാണിത്. പഞ്ചായത്തിൽ ഒരു‍ ജലാശയമെങ്കില‍ും നീന്തൽ പരിശീലനത്തിനായി ഉപയോഗപ്പെട‍ുത്താൻ സാധിച്ചാല്‍ കുട്ടികള്‍ക്ക് അത് ഏറെ ഗുണം ചെയ്യുമെന്ന് നാട്ടുകാര്‍ പറയുന്നു.

തട്ടേക്കാട് ബോട്ട് ദ‍ുരന്തത്തിന‍‍ു ശേഷം സ്‍കൂ‍ൾ വിദ്യാർഥികളില്‍ നീന്തല്‍ പരിശീലനം പ്രോത്സാഹിപ്പിക്കാനായി സര്‍ക്കാര്‍ പ്ലസ് വൺ പ്രവേശനത്തിന‍് 2 ബോണസ് പോയിന്റ‍ുകൾ നല്‍കി വരുന്നുണ്ട്.  അതുകൊണ്ട് തന്നെ ചേന്നുള്ളി ചിറ നീന്തല്‍ പരിശീലനത്തിനായി ഉപയോഗിക്കണമെന്നാണ് എല്ലാവരും ഒന്നടങ്കം പറയുന്നത്.

By Binsha Das

Digital Journalist at Woke Malayalam