Wed. Jan 22nd, 2025
ന്യൂഡൽഹി:

ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ബ്രിട്ടീഷ് നിയമസഭാംഗമായ ഡെബി അബ്രഹാംസിന് ഇന്ത്യ പ്രവേശനം നിഷേധിച്ചു. ഡെബി അബ്രഹാംസിന് പ്രവേശനം നിഷേധിച്ചതിനും വിസ റദ്ദാക്കിയതിന് ഒരു കാരണവും ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും വിസക്ക് 2020 ഒക്ടോബർ വരെ സാധുതയുള്ളതാണെന്നും ഹര്‍പ്രീത് ഉപാൽ പറഞ്ഞു. കഴിഞ്ഞ ആഗസ്റ്റിൽ കേന്ദ്ര സർക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി നീക്കം ചെയ്യുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിനെ ഡെബി അബ്രഹാംസ് പരസ്യമായി വിമർശിച്ചിരുന്നു.