Mon. Dec 23rd, 2024
മുംബൈ:

ഇന്ത്യൻ സർവീസുകൾ 15 വർഷം പൂർത്തിയാകുന്നതിന്റെ ഭാഗമായി ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്കുള്ള സർവീസുകൾ വർധിപ്പിക്കാനൊരുങ്ങി ഇത്തിഹാദ് എയർവെയ്‌സ്. ഇതിന്റെ പ്രാരംഭമായി മെയിലെ യാത്രാത്തിരക്ക് മുന്നിൽകണ്ട് 158 സീറ്റുകൾ അധികമായി ലഭ്യമാക്കാനും തീരുമാനിച്ചു. യുണൈറ്റഡ് അറബ് എമറൈറ്റ്സിന്റെ ദേശീയ എയർലൈനായ ഇത്തിഹാദിന്  ഈ സമയം ചെന്നൈയിൽ നിന്ന് ആഴ്ചതോറും 21 ഫ്‌ളൈറ്റുകളും തിരുവനന്തപുരത്ത് നിന്നും 14 ഫ്‌ളൈറ്റുകളും ഉണ്ടായിരിക്കും. 

By Arya MR