Mon. Dec 23rd, 2024

കൊച്ചി:

കരുണ സംഗീതനിശ വിവാദത്തില്‍ തന്റെ പേര് അനാവശ്യമായി വലിച്ചിടുന്നതിൽ പ്രതികരണവുമായി എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ്.  താൻ കൊച്ചി മ്യൂസിക്കൽ ഫൗണ്ടേഷന്റെ രക്ഷാധികാരിയല്ലെന്നും അനുമതിയില്ലാതെ തന്റെ പേര്‌ രക്ഷാധികാരിയെന്ന രീതിയിൽ ഇനി ഉപയോഗിച്ചാൽ നിയമനടപടി ഉണ്ടാകുമെന്നും കാട്ടി  കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ ഭാരവാഹികളിലൊരാളായ ബിജിപാലിന് കളക്ടര്‍ കത്ത് നല്‍കി. സംഗീത നിശ നടത്തി മൂന്ന് മാസം കഴിഞ്ഞിട്ടും വാഗ്ദാനം ചെയ്ത പ്രകാരം ദുരിതാശ്വാനിധിയിലേക്ക് പണം കൈമാറാത്തതിനെ ചൊല്ലിയാണ് വിവാദം കനക്കുന്നത്.

By Arya MR