Mon. Dec 23rd, 2024

എളംകുളം:

എളംകുളം കുഡുംബി ഫെഡറേഷന്‍ കോളനിയിലെ ഗ്രീന്‍ ബെല്‍റ്റില്‍ കളി സ്ഥലം നിര്‍മിക്കാനുള്ള കൊച്ചി നഗരസഭയുടെ നീക്കത്തിനെതിരെ പ്രതിഷേധം. കോളനിനിവാസികളാണ് പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്.  ഇവരുടെ പരാതിയെ തുടര്‍ന്ന് സ്ഥലത്തിന്‍റെ ഉടമകളായ സംസ്ഥാന ഹൗസിങ് ബോര്‍ഡ് നഗരസഭാ സെക്രട്ടറിക്ക് കത്ത് നല്‍കിയിരിക്കുകയാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ടാണ് കത്ത്.

ഗ്രീൻ ബെൽറ്റിനായി നീക്കിവെച്ച എഴുപത്തഞ്ച് സെന്റോളം വരുന്ന സ്ഥലത്താണ് കളിസ്ഥലം നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. വീടുകളില്‍ നിന്നുള്ള മലിനജലം ഒഴുകിപോകുന്ന കാന നിര്‍മാണങ്ങളുടെ ഭാഗമായി നഗരസഭ കോൺക്രീറ്റ് ഉപയോഗിച്ച് അടച്ചതുമൂലം വെള്ളം പോകുന്നില്ലെന്നാണ് കോളനിക്കാരുടെ പരാതി. വെള്ളക്കെട്ടുണ്ടാകുന്നതിനാല്‍ പദ്ധതി ഉപേക്ഷിക്കണമെന്നാണ് കോളനി നിവാസികളുടെ ആവശ്യം.

By Binsha Das

Digital Journalist at Woke Malayalam